കാവുംകണ്ടം: കാവുംകണ്ടം പള്ളി മദ്ധ്യസ്ഥയായ വിശുദ്ധ മരിയ ഗോരെത്തിയുടെ തിരുനാൾ ജൂലൈ 6 ബുധനാഴ്ച ആഘോഷിക്കും. വൈകുന്നേരം 5:00 ന് ആഘോഷമായ പാട്ടുകുർബാന നടക്കും. തുടർന്ന് നൊവേന, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ നടക്കും.
വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരൻമാരായ ജോർജുകുട്ടി വല്യാത്ത്, ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ബിറ്റോ എമ്പ്രയിലാണ് തിരുനാൾ പ്രതദേന്തി.
വിശുദ്ധ മരിയ ഗൊരേത്തിയുടെ പേരിലുള്ളതും വിശുദ്ധ തിരുശേഷിപ്പ് പ്രതിഷ്ഠിക്കപ്പെട്ടതുമായ പാലാ രൂപതയിലെ ഏകദൈവാലയമാണ് കാവുംകണ്ടം പള്ളി. ഇവിടെ എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധയുടെ നൊവേന പ്രാർത്ഥന നടത്തിവരുന്നുണ്ട്. എന്നും നിരവധി ഭക്തരാണ് വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി എത്തിച്ചേരുന്നതെന്ന് വികാരി ഫാ. സ്കറിയ വേകത്താനം പറഞ്ഞു.






