Hot Posts

6/recent/ticker-posts

കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം വ്യത്യസ്ത വിഷയം ഉയർത്തി വഴി തിരിച്ച് വിടാൻ സിപിഎം ശ്രമം: ഉമ്മൻ ചാണ്ടി


കോട്ടയം: കേരളത്തിന്റെ രാഷ്ട്രീയം വ്യത്യസ്ത വിഷയങ്ങൾ ഉയർത്തി വഴി തിരിച്ച് വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സിപിഎമ്മിനും സംസ്ഥാന സർക്കാരിനും എതിരാണ്. എന്നാൽ, ഈ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ മറ്റ് വിഷയങ്ങൾ ഉണ്ടാക്കുകയാണ് സിപിഎം. എന്നാൽ ഇത്തരം വിഷയങ്ങൾ കൊണ്ട് കോൺഗ്രസിനെ വഴി തെറ്റിക്കാനാവില്ലന്നും അദേഹം പറഞ്ഞു. 



യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗവും ജയിൽ മോചിതരായ 23 യുഡിഎഫ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സ്വീകരണം നൽകുന്നതിനായി ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 



പൊലീസ് സംരക്ഷണമുള്ള എ.കെ.ജി സെന്ററും, കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസും അടിച്ച് തകർത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റിയ ഇടത് മുന്നണി സർക്കാർ ജനങ്ങളിൽ നിരാശയാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിൽ കോൺഗ്രസും യുഡിഎഫും വരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. വിമർശിക്കുന്നവരെ പ്രതിഷേധിക്കുന്നവരെ  അധികാരം ഉപയോഗിച്ച് അടിച്ച് അമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു. 


യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ മന്ത്രി കെ സി ജോസഫ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാംകൂട്ടത്തിൽ, പുഷ്പലത സി ബി, ജെജി പാലക്കലോടി, സിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. സംഭവ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത യുഡിഎഫ് - കോൺഗ്രസ് നേതാക്കൾക്ക് യോഗത്തിൽ സ്വീകരണം നൽകി.

Reactions