മീനച്ചിൽ, കാഞ്ഞിരപ്പളളി, പീരുമേട് താലൂക്കിലെ ഗ്രാമീണ മേഖലകളിലേക്ക് പൊതുഗതാഗതം സാധ്യമാക്കിയ കെഎംഎസ് മോട്ടേഴ്സ് ഉടമ പൈക കളപ്പുരയ്ക്കൽ കെ.റ്റി മാത്യു (കൊച്ചേട്ടൻ ) ൻ്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) അനുശോചിച്ചു.
ചെയർമാൻ ജോസ്.കെ.മാണി എം.പി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,കേരള കോൺഗ്രസ് (എം ) ജനറൽ സെക്രട്ടറി ജോസ് ടോം, നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കണ്ടനാട്ട് എന്നിവർ അനുശോചനം അറിയിച്ചു.







