ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന രീതിയിലുള്ള വില വർധനവിനെതിരെ കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ അടിയന്തര എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു.
ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും ഹോട്ടൽ വ്യവസായത്തെ പിടിച്ചു നിർത്താൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് ബിജോയി വി.ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എച്ച് ആർ എ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെറീഫ് , യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്, യൂണിറ്റ് ട്രെഷർ ജോബിൻ ജേക്കബ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.







