Hot Posts

6/recent/ticker-posts

മഹാത്മാഗാന്ധി സർവ്വകലാശാലയും മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്‌സിറ്റി കോളേജും ധാരണാപത്രത്തിൽ ഒപ്പുവെച്ചു


കോട്ടയം: അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിന് മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്‌സിറ്റി കോളേജും (എൽ.യു.സി) മഹാത്മാഗാന്ധി സർവ്വകലാശാലയും തമ്മിൽ ധാരണയായി.  



മഹാത്മാഗാന്ധി സർവ്വകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ്, പ്രൊ- വൈസ് ചാൻസലർ പൊഫ. ഡോ. സി റ്റി അരവിന്ദകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എംജി സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. പ്രകാശ് കുമാർ ബി, ലിങ്കൺ യൂണിവേഴ്‌സിറ്റി കോളേജ് സിഇഒയും വൈസ് ചാൻസലറുമായ പൊഫ. ഡോ. അമിയ ഭൗമിക് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിട്ടു. 



വൈസ് ചാൻസലറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ പി, ഡോ. റോബിനറ്റ് ജേക്കബ്, മുൻ രജിസ്ട്രാർ ജോസ് ജെയിംസ്  തുടങ്ങിയവർ പങ്കെടുത്തു.


Reactions