പാലാ: നഗരത്തിലെ പ്രധാന പാതയിൽ സ്റ്റേഡിയം ജംഗ്ഷനിൽ തുടർച്ചയായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാര നടപടികളാണ് ഉണ്ടാവേണ്ടതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.
സ്റ്റേഡിയം ജംഗ്ഷനിൽ രണ്ടു വർഷമായി സ്ഥിരമായി കുഴികൾ രൂപപ്പെടുകയും സുഗമമായ യാത്ര തടസ്സപ്പെടുകയും അപകടം വരുത്തി വയ്ക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഈ ഭാഗത്ത് ഗതാഗത തടസ്സവും ഉണ്ടാവുന്നു. സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന് സത്വര നടപടി ഉണ്ടായേ തീരൂ എന്ന് ചെയർമാൻ ആവശ്യപ്പെട്ടു.
ഈ ഭാഗത്ത് വെററ്മിക്സ് ഇട്ട് അടിത്തട്ട് ഉറപ്പിച്ച ശേഷം പേവിംഗ് ടൈലുകൾ പാകുന്നതാണ് പരിഹാരമെന്ന് ചൂണ്ടി കാണിച്ചിട്ടുള്ളതായി ചെയർമാൻ പറഞ്ഞു.







