പീഡന പരാതിയിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തു. തിരുവന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിനിടെയാണ് നടപടി.
നിരപരാധിത്വം തെളിയിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. ഇതുകൊണ്ട് പിണറായി രക്ഷപ്പെടില്ലെന്നും പരാതിക്കാരി തന്നോട് വൈരാഗ്യം തീർക്കുന്നുവെന്നും പിസി ജോർജ്.
ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി.സി ജോർജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതി പരാതി നൽകിയത്. ഒരു മണിക്കൂറിനകം എഫ്ഐആർ ഇട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പിസി.ജോർജിനെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി.സി ജോര്‍ജ് പറഞ്ഞു.






