സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത മുൻമന്ത്രി സജി ചെറിയാനോട് ഹെൽമറ്റ് ധരിക്കാത്തത് എന്തെന്ന ചോദ്യവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്.
മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന്‍ എംഎല്‍എ സ്‌കൂട്ടറില്‍ പുറത്ത് പോകുന്നതിന്റെ ചിത്രം ഒരു ദിനപത്രത്തില്‍ വന്നിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണം എന്നാണ് നിയമം. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെയുള്ള മന്ത്രിയുടെ ഈ യാത്ര ചോദ്യം ചെയ്തിരിക്കുകയാണ് ഷോണ്‍ ജോര്‍ജ്. തന്റെ ഫേസ്ബുക്കിലൂടെ ദിനപത്രത്തില്‍ വന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംഎല്‍എ ക്കെതിരെ ഷോണ്‍ പ്രതികരിച്ചിരിക്കുന്നത്.








