സ്കൂളിന്റെ ഭരണചക്രം മാത്രമല്ല, സ്കൂള്‍ ബസിന്റെ വളയംകൂടി പിടിക്കാമെന്ന് തെളിയിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു പോള്‍ ആണ് കഴിഞ്ഞ ദിവസം സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ പണിയുമേറ്റെടുത്തത്.
ബസ് ഡ്രൈവറുടെ ബന്ധു മരിച്ചപ്പോള്‍ അദ്ദേഹത്തിന് അവധിയില്‍ പോകേണ്ടി വന്നു. വിദ്യാര്‍ഥികളെ കൃത്യസമയത്തിനുള്ളില്‍ വീടുകളില്‍ എത്തിക്കാന്‍ പകരം ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറുടെ റോളെടുക്കുകയായിരുന്നു.







