Hot Posts

6/recent/ticker-posts

വനിതാകായിക താരത്തോട് മോശമായി പെരുമാറിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ


പാലായിൽ വനിതാ കായികതാരത്തോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ട് പേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. സജീവ് കണ്ടത്തിൽ, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്റ്റേഡിയം മാനേജിം​ഗ് കമ്മറ്റി അം​ഗമാണ് സജീവ് കണ്ടത്തിൽ.




ഏഷ്യൻ ​ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ച അത് ലറ്റിനോട് അശ്ലീല പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് പരാതി ഉയരുകയും പിന്നീട് അറസ്റ്റിലേക്ക് എത്തുകയുമായിരുന്നു.





 സ്റ്റേഡിയം മാനേജ്മെന്റ് കമ്മറ്റി എന്ന പേരിൽ ന​ഗരഭരണകൂടം സാമൂഹ്യവിരുദ്ധരെ സ്റ്റേഡിയത്തിലെ ഭരണം ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി.

Reactions