കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിൽനെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തെരഞ്ഞെടുത്തു.
ചെറുകിട റബർ കർഷക ഫെഡറേഷൻ, ചെറുകിട കർഷക ഫെഡറേഷനിൽ ലയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായി രാഹുൽ വി നായർ (തൃശ്ശൂർ), ജോസഫ് ജോർജ് (കോഴിക്കോട്)
എന്നിവരെ തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിമാരായി ഔസേപ്പച്ചൻ ഓടയ്ക്കൽ (കോട്ടയം), സ്കറിയാ വർക്കി (എറണാകുളം), പി.എം മാത്യു (കാസർകോഡ്), വി.സുലൈമാൻ ( മലപ്പുറം), അനിൽ രാഘവൻ (പത്തനംതിട്ട) എന്നിവരെ തെരഞ്ഞെടുത്തു.







