തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 150 പ്രോജക്ടുകളാണ് നടപ്പ് സാമ്പത്തിക വർഷത്തിലുള്ളത് . എസ് സി, എസ് ടി മേഖലയിൽ 11 പ്രോജക്ടുകളും ഉൽപാദന മേഖലയിൽ 16 പ്രോജക്ടുകളും സേവനമേഖലയിൽ 57 പ്രൊജക്ടുകളും പശ്ചാത്തല മേഖലയിൽ 66 പ്രോജക്ടുകളും ആണ് നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ 44 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 14,6,83746 രൂപയുടേയും വിവിധ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് 19,71,500 രൂപയുടേയും പദ്ധതികളാണ് അംഗീകരിച്ചിട്ടുള്ളത്. ആകെ അടങ്കൽ തുക 6,27,37546 രൂപയാണ്.
ജില്ലാ പഞ്ചായത്തുമായി ചേർന്ന് ക്യാൻ കെയർ കോട്ടയം, വർഷമാത്ര, എസ് സി എസ് ടി കുട്ടികൾക്ക് കെ എ എസ് പരീക്ഷാ പരിശീലനം തുടങ്ങിയ പദ്ധതികളും വാതിൽപടി സേവനം, ടേക്ക് എ ബ്രേക്ക്, നിലാവ് പദ്ധതി തുടങ്ങിയവയും നടപ്പുവർഷം നടപ്പിലാക്കും.







