Hot Posts

6/recent/ticker-posts

ദുരിതബാധിതർക്ക് അടിയന്തിരമായി പരമാവധി സഹായം ലഭ്യമാക്കണം: കേരളാകോൺ​ഗ്രസ് (എം)



പാലാ നിയോജക മണ്ഡലത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് പരമാവധി  സഹായം എത്തിക്കുവാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് കേരളാകോൺ​ഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 



മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും പൊതുഗതാഗത സൗകര്യങ്ങൾ പാടേ തകർന്നിരിക്കുകയാണ്, വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്. നിരവധി ഭവനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വലിയ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുള്ളതായും യോഗം ചൂണ്ടിക്കാട്ടി. 



വെള്ളപൊക്ക ദുരിതാശ്വാസ സഹായപദ്ധതിയിൽ നിന്നും അടിയന്തിര സഹായം ഈ മേഖലയിൽ ലഭ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. തകർന്ന റോഡുകൾ പുനരുദ്ധരിക്കുവാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.





യോഗത്തിൽ പ്രസിഡന്റ്  ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ബെന്നി തെരുവത്ത്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സണ്ണി മാത്യു, അജിത് ജോർജ് എന്നിവർ പ്രസംഗിച്ചു.




Reactions