Hot Posts

6/recent/ticker-posts

കിഴക്കൻ വെള്ളം ഒഴുകിയെത്തി; പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ


കിഴക്കൻ മേഖലയിലുണ്ടായ ഉരുൾ പൊട്ടലും മഴയും മൂലം കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി. താഴത്തങ്ങാടി, കാഞ്ഞിരം, ഇല്ലിക്കൽ, മലരിക്കൽ അടക്കമുള്ള സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. താഴത്തങ്ങാടി പാറപ്പാടം ദേവി ക്ഷേത്രത്തിൽ വെള്ളം കയറി.




മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുകയാണ്. മഴ തുടർന്നാൽ വെള്ളപൊക്കം രൂക്ഷമാകും. കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി. താഴത്തങ്ങാടി, ഇല്ലിക്കൽ, കുമ്മനം, കാഞ്ഞിരം, മലരിക്കൽ, കിളിരൂർ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. 




താഴത്തങ്ങാടി പാറപ്പാടം ദേവീക്ഷേത്രത്തിൽ വെള്ളം കയറി. എന്നാൽ നിത്യ പൂജകൾക്ക് മുടക്കം വന്നില്ല അടുത്ത ദിവസങ്ങളിൽ 
മഴ കനത്താൽ പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാകും.



പാലാ ഈരാറ്റുപേട്ട ഭാഗങ്ങളിൽ ഉരുൾ പൊട്ടലിൽ ഉണ്ടായ മലവെള്ളം മീനച്ചിലാറിലൂടെ കരകവിഞ്ഞ് ഒഴുകുകയാണ്. ആറ്റിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

കാഞ്ഞിരം, താമരശേരി കോളനി, മലരിക്കൽ, ഇല്ലിക്കൽ, നാഗമ്പടം ഭാഗങ്ങളിലും വെള്ളം കയറി. വീടുകൾക്കുള്ളിലേക്കു വെള്ളം കയറിയതോടെ പലരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.  


വീടുപേക്ഷിച്ചു പോകാൻ മടിച്ച് അവിടെ തന്നെ തുടരുന്നവരുമുണ്ട്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും മഴ തുടരുകയും ചെയ്യുന്ന    സാഹചര്യത്തിൽ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർ ആശങ്കയിലാണ്.

Reactions