Hot Posts

6/recent/ticker-posts

മാർമല അരുവി റോഡ് തകർന്നു


തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിലേക്കുള്ള റോഡ് കനത്ത മഴയിൽ തകർത്തു. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന കലുങ്കിനോട്‌ ചേർന്ന ഭാഗമാണ് വീണ്ടും തകർന്നത്. 



ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കോട്ടയം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് മാർമല അരുവി. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ഇരുചക്ര വാഹങ്ങൾക്ക് മാത്രമേ നിലവിൽ ഇതുവഴി കടന്നുപോകാൻ സാധിക്കുന്നുള്ളു.



ഇനിയും മഴ പെയ്താൽ ബാക്കി ഭാഗങ്ങൾ കൂടി ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.


Reactions