Hot Posts

6/recent/ticker-posts

മുണ്ടക്കയം കോസ്‌വേ കരകവിഞ്ഞു


എരുമേലി: മലയോരമേഖലയിൽ കനത്ത മഴ തുടരുന്നതിനിടയിൽ മുണ്ടക്കയം കോസ്‌വേ വെള്ളത്തിൽ മുങ്ങി. മലവെള്ളപ്പാച്ചിൽ തുടരുന്നതിനിടെ സമീപ പാതകളും തോടുകളും നിറഞ്ഞു ഭീതിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. 



കൂട്ടിക്കൽ ഭാഗത്തു ഉരുൾപൊട്ടിയതാണ് കനത്ത മലവെള്ളപ്പാച്ചിലിന് കാരണമായിരിക്കുന്നത്. എരുമേലി, മുണ്ടക്കയം, മുക്കൂട്ടുതറ, പമ്പാവാലി മേഖലകളിൽ മഴ ശക്തിയായി പെയ്യുകയാണ്. 



ഇന്നലെ ഓരുങ്കൽ കോസ്‌വേയിൽ വെള്ളം കയറിയിരുന്നു. കണമല, കുറുമ്പൻമൂഴി, അരയഞ്ഞളിമണ്ണു, ഏഞ്ചൽവാലി പാലങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇന്ന് സമാനമായ സാധ്യതയിലേക്കാണ് കാര്യങ്ങൾ നില നിൽക്കുന്നത്. 


ഓരുങ്കൽ കടവ് പാലം ഭാഗത്ത് കടകളിൽ നിന്നും സാധനങ്ങൾ പെറുക്കി മാറ്റുകയാണ്. പാലത്തിന്റെ കൈവരികൾ നാട്ടുകാർ ഊരിമാറ്റുന്നുണ്ട് . പമ്പ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്.

Reactions