Hot Posts

6/recent/ticker-posts

ജാ​ഗ്രത; മീനച്ചിലാർ കരകവിയുന്നു; റോഡുകളിൽ വെള്ളം കയറുന്നു


മൂന്നിലവിലെയും  മലയോരമേഖലകളിലെയും ശക്തമായ മഴയെത്തുടർന്ന് ഈരാറ്റുപേട്ടയുടെയും പാലായുടെയും ഭാ​ഗങ്ങളിൽ വെള്ളം കയറാൻ സാധ്യത. ഈരാറ്റുപേട്ടയിൽ മീനച്ചിലാറിലെ ജലനിരപ്പ് പാലങ്ങൾക്കൊപ്പമെത്തി. 



ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കോസ് വേ പാലത്തിലും അരുവിത്തുറ കോളേജ്പടിയിലും പാലത്തിലും വെള്ളം കയറി ഒഴുകുകയാണ്. ഇത് ക്രമേണ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 




മൂന്നിലവിൽ ഉരുൾപ്പൊട്ടിയെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. കളത്തുക്കവിന് സമീപം തൊടുപുഴ റൂട്ടിലും വെള്ളം കയറി. ഇവിടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. 



മീനച്ചിലാർ കരകവിയുന്ന സാഹചര്യത്തിൽ വ്യാപാരികളും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും ജാ​ഗ്രത പുലർത്തണമെന്ന് പാലാ ന​ഗരസഭാ  ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു.

Reactions