Hot Posts

6/recent/ticker-posts

പാലാ അൽഫോൻസാ കോളേജിൽ രക്തദാന ക്യാംപും അവബോധന ക്ലാസും


പാലാ അൽഫോൻസാ കോളേജിൽ രക്തദാന ക്യാംപും അവബോധന ക്ലാസും സംഘ‌ടിച്ചു. കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പരിപാ‌ടി സംഘടിപ്പിച്ചത്. 


ദേശീയ രക്തദാന വാചാരണത്തിൻ്റെ ഭാഗമായിട്ടാണ്  ക്യാമ്പ് നടത്തിയത്. 
ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ലയൺസ് ഇൻ്റർനാഷണൽ യൂത്ത് എംപവർമെന്റിന്റെയും
അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സുവോളജി ഡിപ്പാർട്ടുമെൻ്റിൻ്റേയും സഹകരണത്തോടെയാണ് ക്യാംപ് നടത്തിയത്. 


പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് സെക്രട്ടറി സിബി പ്ലാത്തോട്ടം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മാസ് മിഡിയാ ഓഫിസർ ജോസഫ് മാത്യു, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജീത്ത്, വൈസ് പ്രിൻസിപ്പാൾമാരായ റവ.ഡോക്ടർ ഷാജി ജോൺ,- 


ഡോക്ടർ സി. മിനിമോൾ മാത്യു, ബർസാർ റവ.ഡോക്ടർ ജോസ് ജോസഫ്, സുവോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ.സി.മഞ്ജു എലിസബത്ത് കുരുവിള,  എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ സിമിമോൾ സെബാസ്റ്റ്യൻ, ഡോക്ടർ മറിയമ്മ മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു. അരുവിത്തുറ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഡോ.കുര്യാച്ചൻ ജോർജ്, ജോജോ പ്ലാത്തോട്ടം, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ കീർത്തന റജി, ഗൗരി കൃഷ്ണ എസ്, നന്ദന എസ് രാജീവ്, അലീന റ്റോം എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.  കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.

Reactions