Hot Posts

6/recent/ticker-posts

തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം


തിളച്ച പാല്‍ ശരീരത്തില്‍ വീണ് പൊളളലേറ്റ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പാലമ്പ്രയിലാണ് സംഭവം.


ഇടക്കുന്നം പയ്യമ്പള്ളി പ്രിന്‍സ് തോമസിന്റെയും ദിയ മാത്യുവിന്റെയു ഏക മകള്‍ സെറ മരിയ പ്രിന്‍സാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് കുഞ്ഞിന്റെ മരണം.


കഴിഞ്ഞ 12നാണ് കുഞ്ഞിന് പൊള്ളലേറ്റത്. രാവിലെ ചായ ഉണ്ടാക്കാനായി അമ്മ സ്റ്റൗവില്‍ നിന്ന് തിളച്ച പാല്‍ വാങ്ങിയെടുക്കുന്നതിനിടെയായിരുന്നു അപകടം. പിന്നിലൂടെ വന്ന കുഞ്ഞ് അമ്മയുടെ വസ്ത്രത്തില്‍ പിടിച്ച്‌ വലിച്ചപ്പോള്‍ പാല്‍പാത്രം മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്ത് വീഴുകയായിരുന്നു.


കണ്ണിലും ചെവിയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഞ്ഞിന് പൊള്ളലേറ്റു. 16 ദിവസത്തോളം കുഞ്ഞ് ചികിത്സയിലായിരുന്നു. ഒമാനിലാണ് പ്രിന്‍സ് ജോലി ചെയ്യുന്നത്.

Reactions