Hot Posts

6/recent/ticker-posts

കെ.എം മാണിയുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി ചുമതലയേറ്റു


പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ രാഷ്‌ട്രീയ ​ഗുരു കെ.എം മാണിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തി ചുമതലയേറ്റു.


ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  പ്രൊഫ. ലോപ്പസ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികൾ പാലാ കത്തീഡ്രൽ പള്ളിയിലെ കെ എം മാണിയുടെ കബറിടത്തിൽ എത്തിയത്.


പാലായിലെ വസതിയിലെത്തി മാണിസാറിന്റെ പ്രിയപത്‌നി കുട്ടിയമ്മയെ സന്ദര്‍ശിച്ച് പ്രവർത്തകർ അനു​ഗ്രഹവും നേടി. ജില്ലാ ഭാരവാഹി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ചിട്ടയായും ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വേണ്ടിയിട്ടുള്ള പ്രാഥമിക നടപടികൾ തുടക്കം കുറിച്ചു.


വൈസ് പ്രസിഡന്റ്മാരായ ബാബു കുരിശുംമൂട്ടില്‍, ഡി. പ്രസാദ് ഭക്തവിലാസം, ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് പാണ്ടിശ്ശേരി, ഔസേപ്പച്ചന്‍ വള്ളിപ്ലാക്കല്‍, പി. സി. കുര്യന്‍, രാജു ആലപ്പാട്ട്, ബൈജു മാതിരംപുഴ, ബിജു ചക്കാല, ബിനോ ജോണ്‍ ചാലക്കുഴി,  ജോണിക്കുട്ടി മഠത്തിനകം, സോണി തെക്കേല്‍, ടി. എ. ജയകുമാര്‍, ട്രഷറര്‍ മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, പാലാ ടൗൺ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവന്‍ എന്നിവർ പ്രസംഗിച്ചു.

Reactions