Hot Posts

6/recent/ticker-posts

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ്‌ അറസ്‌റ്റില്‍


ചിങ്ങവനം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. കുറിച്ചി മലകുന്നം ഭാഗത്ത്‌ കണ്ണന്ത്ര ഹരിമോന്‍ കെ മാധവനെ (35) യാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


ഇയാളും ഭാര്യയും തമ്മില്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇയാള്‍ ഭാര്യയെ സംശയത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു.


കഴിഞ്ഞ ദിവസം രാത്രി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന്‌ ഇയാള്‍ ഭാര്യയെ കൈവശം സൂക്ഷിച്ചിരുന്ന കമ്ബി കൊണ്ട്‌ കുത്തുകയും , പട്ടിക കഷണം കൊണ്ട്‌ തലയ്‌ക്ക്‌ അടിക്കുകയും ചെയ്‌തു. 


സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയ പ്രതിയെ എസ്‌.എച്ച്‌.ഒ. ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

Reactions