മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25 ഞായറാഴ്ച കാവുംകണ്ടം പാരിഷ് ഹാളിൽ ഫാ. അബ്രഹാം ഈറ്റയ്ക്കകുന്നേൽ അനുസ്മരണ സമ്മേളനം നടത്തും. തെരെസ് കൊന്നക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും.
അജോ വാദ്യാനത്തിൽ ആമുഖപ്രഭാഷണം നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം അനുസ്മരണ സന്ദേശം നൽകും. തുടർന്ന് ബ്ലൂ ഹൗസിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടക്കും.
മിഷൻ ലീഗിന്റെ ആരംഭ കാലത്ത് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും സംഘടനയുടെ വളർച്ചയിൽ നിർണായ പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് ഫാ. അബ്രഹാം ഈറ്റയ്ക്കകുന്നേൽ.
സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ഷൈനി സണ്ണി വട്ടയ്ക്കാട്ട്, ജെസ്വിൻ ചതിയാലിൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.





