ഈരാറ്റുപേട്ട: രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 1 ലക്ഷത്തോളം രൂപയും 75000 രൂപ വില വരുന്ന മൊബൈൽ ഫോണുകളും മോഷണം പോയി. ഷട്ടർ പകുതി താഴ്ത്തിയിട്ട് കടയുടമകൾ പള്ളിയിൽ പോയ സമയത്ത് ആയിരുന്നു രണ്ടു കടകളിലും മോഷണം നടന്നത്.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തുഷാർ മൊബൈൽ ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം നടന്നത്. മേശയിൽ നിന്നും പണവും 7 മൊബൈൽ ഫോണുകളും കവർന്നു. മഴക്കോട്ടും തലയിൽ മൂടിയും മാസ്കും ധരിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോ കൃത്യമായി പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.
ഇതുകൂടാതെ പുത്തൻപള്ളിക്ക് സമീപത്തെ കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചസമയത്ത് ഉടമ പള്ളിയിൽ പോയ സമയത്ത് കടയിൽ കയറിയ മോഷ്ടാവ് 67,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു.







