Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയ്ക്ക് രണ്ട് ഗവൺമെൻറ് മിനി ഹോസ്പിറ്റലുകൾ


ഈരാറ്റുപേട്ടയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കുന്ന രണ്ട്ഹോ സ്പിറ്റലുകൾക്കായി 1 കോടി 68 ലക്ഷം രൂപ അനുവദിച്ചു. ഒരു മെഡിക്കൽ ഓഫീസറും 5 നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടുന്ന ആശുപത്രിയാണിത്.


 ഇതിനായി 82 ലക്ഷം രൂപ നഗരസഭയ്ക്ക് ലഭിച്ചു.
കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ആരോഗ്യ മേഖലാ ഗ്രാൻറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.  


വടക്കേക്കര, നടക്കൽ മേഖലകളിലാണ്  ആശുപത്രികൾ ആരംഭിയ്ക്കുക. തെക്കേക്കര മേഖലയിൽ നിലവിൽ ഗവണ്മെന്റ് ഹോസ്പിറ്റൽ പ്രവർത്തിച്ചു വരുന്നതിനാൽ ഈ രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ കൂടുതൽ ഉപകാരപ്രദമാകുന്ന നിലയിൽ ഈ പദ്ധതി നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.


രണ്ട് ക്ലിനിക്കുകളും ഈ സാമ്പത്തിക വർഷം തന്നെ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Reactions