Hot Posts

6/recent/ticker-posts

യുവനടിമാർക്ക് നേരേ ലൈംഗികാതിക്രമം; ഒരാളെ ചോദ്യം ചെയ്തു


കോഴിക്കോട് ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്ക് നേരേയുണ്ടായ ലൈംഗികാതിക്രമത്തില്‍ പോലീസ് അന്വഷണം തു‌ടരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 


സംശയത്തിന്റെ പേരില്‍ ഒരാളെ ചോദ്യംചെയ്തു. എന്നാല്‍ ഇയാളാണോ പ്രതിയെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.സിനിമാ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി പലരും പകര്‍ത്തിയ പരമാവധി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുപുറമേ മാളിലെ വിവിധ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.


മാളിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. വന്‍ ആള്‍ക്കൂട്ടമാണ് സംഭവസമയത്ത് മാളിലുണ്ടായിരുന്നത്. കേസില്‍ കഴിഞ്ഞദിവസം രണ്ട് നടിമാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.


ചൊവ്വാഴ്ച രാത്രിതന്നെ കോഴിക്കോട്ടുനിന്ന് മടങ്ങിയ രണ്ടുനടിമാരെയും നേരിട്ടുകണ്ട് പോലീസ് സംഘം മൊഴിയെടുത്തു. വനിതാസെല്‍ സി.ഐ. ഉഷയുടെയും എസ്.ഐ.യുടെയും നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കണ്ടാലറിയാവുന്ന രണ്ടുപേരാണ് അതിക്രമത്തിനുപിന്നിലെന്ന് നടിമാര്‍ മൊഴിനല്‍കി.

Reactions