രാമപുരത്ത് വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു. രാമപുരം ചേറ്റുകുളം ചിറ്റടിയിൽ ലൈസി ജോയ് (54) ആണ് മരിച്ചത്.
സംസ്കാര ചടങ്ങിൽ പങ്കെടുത്ത് തിരികെയെത്തിയ ലൈസിയെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓഫീസർ എസ് കെ ബിജുമോൻ സീനിയർ ഓഫീസർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.





