Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ ലഹരിവിരുദ്ധ പ്രബോധന സെമിനാർ


യുവജനങ്ങൾക്കി‌ടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോ​ഗത്തിനെതിരെ പാലാ ന​ഗരസഭയിൽ ലഹരിവിരുദ്ധ പ്രബോധന സെമിനാർ സംഘടിപ്പിക്കുന്നു. പാലാ ന​ഗരസഭാ ലൈബ്രറിയും വിമുക്തി മിഷൻ പാലായും സംയുക്തമായാണ് പരിപാ‌ടി സംഘടിപ്പിക്കുന്നത്. 


ഒക്‌ടോബർ 2 ​ഗാന്ധിജയന്തി ദിനത്തിൽ പാലാ മുൻസിപ്പൽ ലൈബ്രറി ഹാളിലാണ് പരിപാ‌ടി. ന​ഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിക്കും.  


ഡീ അഡിക്ഷൻ സെന്റർ പാലാ വിമുക്തി മിഷൻ സൈക്കാട്രിക് സോഷ്യൽ വർക്കർ ആശ മരിയ പോൾ സെമിനാർ നയിക്കും. തോമസ് പീറ്റർ, ഷാജു വി തുരുത്തൻ, ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, നീന ജോർജ്, പി സിസിലി തുടങ്ങിയവർ പങ്കെ‌‌ടുക്കും.



Reactions