Hot Posts

6/recent/ticker-posts

മലയാളി വിദ്യാര്‍ത്ഥിനി ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍



മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃത(25) യാണ് മരിച്ചത്.


ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 


ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥിനിയായ അമൃത സുഹൃത്തുക്കള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. വിഷാദമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളത്. 


Reactions