Hot Posts

6/recent/ticker-posts

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് കൈമാറുന്നതെങ്ങനെ?


സ്ഥിരീകരിക്കപ്പെട്ട ട്രെയിന്‍ ടിക്കറ്റ് ഉണ്ടെങ്കിലും നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം ആണെങ്കിൽ കണ്‍ഫേം ആയ ടികറ്റ് മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുമോ? ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത പ്രശ്നമാണ് പലപ്പോഴും ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്നത്. 


ഈ സാഹചര്യത്തില്‍, ഒന്നുകില്‍ അവര്‍ ടിക്കറ്റ്  റദ്ദാക്കുകയും പിന്നീട് പുതിയ ടിക്കറ്റ് എടുക്കുകയും വേണം. എന്നിരുന്നാലും, ഓരോ തവണയും കണ്‍ഫേം ചെയ്ത ടിക്കറ്റ്  ലഭിക്കുക എളുപ്പമല്ല. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനകരമായ റെയില്‍വേ നിയമമുണ്ട്. ഒരു യാത്രക്കാരന്‍ സ്ഥിരീകരിച്ച ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാനാവും. പലര്‍ക്കും അറിവില്ലാത്ത ഈ നിയമത്തെ പറ്റി കൂടുതല്‍ അറിയാം.


റെയില്‍വേയുടെ നിയമങ്ങള്‍ അനുസരിച്ച്‌, ഒരു യാത്രക്കാരന് തന്റെ സ്ഥിരീകരിച്ച ടിക്കറ്റ്  പിതാവ്, മാതാവ്, സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ ഏതൊരു അംഗത്തിന്റെയും പേരിലേക്ക് മാറ്റാം. ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം. ഇതിനുശേഷം, ടിക്കറ്റ്  യാത്രക്കാരന്റെ പേര് വെട്ടിമാറ്റുകയും ടിക്കറ്റ് മാറ്റിയ അംഗത്തിന്റെ പേര് ചേര്‍ക്കുകയും ചെയ്യും.


എന്താണ് ചെയ്യേണ്ടത്?

1. ആദ്യം, നിങ്ങള്‍ക്ക് ടിക്കറ്റിന്റെ പ്രിന്റ് ഔട് ആവശ്യമാണ്
2. നിങ്ങള്‍ ടിക്കറ്റ് കൈമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡോ വോട്ടർ ഐഡി കാര്‍ഡോ കരുതുക
3. നിങ്ങളുടെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പോകുക
ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിക്കുക. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുൻപെങ്കിലും അപേക്ഷിക്കാന്‍ ശ്രദ്ധിക്കുക

ട്രെയിന്‍ ടിക്കറ്റ് കൈമാറ്റം ഒരു തവണ മാത്രമേ ചെയ്യാന്‍ കഴിയൂ. അതായത്, ഒരു യാത്രക്കാരന്‍ തന്റെ ടിക്കറ്റ്  മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ആ ടിക്കറ്റ്  പിന്നീട് മറ്റാര്‍ക്കും കൈമാറാന്‍ കഴിയില്ല.


Reactions