കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണം സംബന്ധിച്ച് ജില്ലാപഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചു. റോഡ് നിർമാണത്തിന് കരാറേറ്റെടുത്ത കമ്പനിയെ സംബന്ധിച്ച തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥനെ റോഡ് നിർമാണത്തിന്റെ ചുമതല ഏൽപ്പിക്കുമെന്നറിയിച്ചിട്ട് നടപടി ഉണ്ടായിട്ടില്ലെന്ന് കത്തിൽ പറയുന്നു.
മഴ മാറി നിൽക്കുന്ന അവസരത്തിൽ നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ഇനിയും കാലതാമസം വർദ്ധിക്കുമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






