എം.ജി. സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറും കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ മുന്‍ രൂപതാ പ്രസിഡന്റുമായിരുന്ന ഡോ. എ.റ്റി. ദേവസ്യ നീതിബോധവും പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയുമുള്ള ശക്തനായ മദ്യവിരുദ്ധ പ്രവര്‍ത്തകനായിരുന്നുവെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപത കമ്മറ്റി.
മുന്‍ രൂപത പ്രസിഡന്റിന്റെ നിര്യാണത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അനുശോചനം രേഖപ്പെടുത്തി.പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍, ഷാജി കച്ചിമറ്റം, ജോസ് കവിയില്‍, ജോസ് ഫ്രാന്‍സീസ്, സിബി പാറന്‍കുളങ്ങര, അലക്‌സ് കെ. ഇമ്മാനുവല്‍, ജെസി ജോസ്, എബ്രാഹം ഫ്രഞ്ചി, റ്റിന്റു അലക്‌സ്, സായു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.






