വൈപ്പിന്‍ ചെറായിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതത് മകൾ വീടുവിട്ട് പോയതിലുള്ള മനോവിഷമത്തിലെന്ന് സൂചന. ഇവരുടെ മകള്‍ കഴിഞ്ഞ ദിവസം വീട്ടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു.
ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരേയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.





