Hot Posts

6/recent/ticker-posts

വാക്സിനേഷനിലും മുന്നിലെത്തി കോട്ടയം


കോട്ടയം ജില്ലയില്‍ സെപ്റ്റംബർ 19 വരെ  വരെ 28000 വളര്‍ത്തുമൃഗങ്ങള്‍ക്കു വാക്‌സിന്‍ നല്‍കിയതായി  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഷാജി പണിക്കശേരി പറഞ്ഞു.


ജില്ലയില്‍ 1500 തെരുവുനായ്ക്കള്‍ക്കു വാക്‌സിന്‍ നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലയ്ക്കു കൂടുതല്‍ വാക്‌സിന്‍ അനുവദിച്ചുവെന്നും ഡോ. ഷാജി പണിക്കശേരി പറഞ്ഞു.



തെരുവുനായകള്‍ക്കു വാക്‌സിന്‍ നല്‍കുന്നതിനിടെ ജില്ലയില്‍ 28 ഡോക്ടര്‍മാര്‍ക്കു കടിയേറ്റിട്ടുണ്ട്. 2500 പശുക്കള്‍ക്കും ആടുകള്‍ക്കും നായ്ക്കളുടെ കടിയേറ്റതായാണ് കണക്കുകൾ. 62 മൃഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ 32 എണ്ണത്തിലും പേ വിഷബാധ സ്ഥിരീകരിച്ചുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ വ്യക്തമാക്കി.


തദ്ദേശസ്ഥാപന വകുപ്പ് ജോയിന്റ ഡയറക്ടര്‍ ബിനു ജോണ്‍, തദ്ദേശസ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.

Reactions