പാലാ മൂന്നാനിയിൽ ലോയേഴ്സ് കോംപ്ലെക്സ് നിർമാണം പൂർത്തിയായി പ്രവർത്തന സജ്ജമായി. സെപ്റ്റംബർ 23 ന് കോംപ്ലെക്സ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഇന്ന് (സെപ്.20) ന് പാലാ പ്രസ്സ് ക്ലബ്ബിൽ
നടക്കുന്ന വാർത്താസമ്മേളനത്തിൽ അധികൃതർ പങ്ക് വെയ്ക്കും.
3 നിലകളിലായി 72 മുറികളാണ് ഈ കോംപ്ലക്സിലുള്ളത്. കെ. എം. മാണി മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട പദ്ധതിയാണിത്.
23 ന് വൈകിട്ട് 4 ന് ജോസ് കെ. മാണി എം.പി. മൂന്നാനി ലോയേഴ്‌സ് ഓഫീസ് കം കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും.





