രാജ്യത്ത് ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് (ഒക്ടോബർ 5) മുതൽ തുടക്കമാകും. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്.
2024 മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ പേരിലേക്കും 5 ജി സേവനം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിക്കുക.
ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും.
തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
നഗര ഗ്രാമവ്യത്യാസം ഇല്ലാതാക്കുകയും,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലകളിലും എത്തിക്കുക,മികച്ച വിദ്യാഭ്യാസം ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് 5 ജി സേവനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
അടുത്തവര്‍ഷം ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും സേവനം ഉറപ്പാക്കും എന്ന് ജിയോ കമ്പനി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തി 5 ജി സേവനം ഉടന്‍ ആരംഭിക്കുമെന്ന് മറ്റു കമ്പനികളും അറിയിച്ചിട്ടുണ്ട്.





