Hot Posts

6/recent/ticker-posts

പ്രവിത്താനത്ത് വാഹനാപകടം



പാലാ പ്രവിത്താനത്ത് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് (ഒക്ടോബർ5) ഉച്ചയ്ക്ക് 12 മണിയോടെ പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. 


ഉള്ളനാട് നിന്നും എത്തിയ വാഹനവും തൊടുപുഴ ഭാ​ഗത്ത് നിന്ന് വന്ന കാറും തമ്മിൽ ഇടിയ്ക്കുകയായിരുന്നു.തൊടുപുഴ ഭാ​ഗത്ത് നിന്ന് എത്തിയ കാറിൽ സ‍ഞ്ചരിച്ചവർക്ക് സാരമായി പരിക്കേറ്റു. ഇവർ തൃശ്ശൂർ സ്വദേശികളാണ്.


ഉള്ളനാട് സ്വദേശിയായ യുവതിയ്ക്കും പരിക്കുണ്ട്. എല്ലാവരെയും പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറുകളും തകർന്നു.




Reactions