പത്തുവയസുകാരി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 142 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും.
പത്തനംതിട്ട കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു (ആനന്ദന്, 41)വിനെയാണ് പത്തനംതിട്ട പോക്സോ പ്രിന് സിപ്പല് ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.
പിഴ ഒടുക്കാതിരുന്നാല്‍ മൂന്നു വര്‍ഷം അധിക തടവിനും ശിക്ഷിച്ചു. 2020 മുതലുള്ള ഒരു കാലയളവില്‍ വിവിധ ദിവസങ്ങളിലായി കുട്ടിയെ ഇയാള്‍ അതിക്രമത്തിനു വിധേയമാക്കിയതാണ് കേസ്.
വിവിധ വകുപ്പുകളിലായി 142 വര്‍ഷത്തെ തടവ് കോടതി വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ 60 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. ജില്ലയില്‍ ഏറ്റവും കൂടിയ കാലയളവിലെ ശിക്ഷാവിധിയാണിത്.
കുട്ടിയുടെ പെരുമാറ്റത്തിലെ ചില സംശയങ്ങളും രാത്രികാലങ്ങളില്‍ കുട്ടി കരയുന്നതും ശ്രദ്ധയില്‍ പെട്ട മാതാവ് ഭര്‍ത്താവിനോട് ഈ വിവരം പറയുകയും തുടര്‍ന്നു കുട്ടിയോടു വിവരങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുകയും ചെയ്തതില്‍ വച്ചാണ് അതിക്രൂരമായ പീഡന വിവരങ്ങള്‍ വെളിവാക്കുന്നതിനിടയായത്.





