Hot Posts

6/recent/ticker-posts

ശാസ്ത്രോത്സവം; സ്വാഗതസംഘം രൂപീകരിച്ചു


രാമപുരം ഉപജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ‌ടി മേളയുടെ സ്വാഗതസംഘ രൂപീകരണം കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ നടന്നു. 


യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 19, 20 തീയതികളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്. സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റിൻ പീടികമലയിൽ അധ്യക്ഷത വഹിച്ചു.


യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ജോസഫ് കെ. കെ ,കടനാട് ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജേക്കബ്, സെൻ. സി. പുതുപ്പറമ്പിൽ , സ്കൂൾ ഹെഡ് മാസ്റ്റർ ബിജോയി ജോസഫ് , രാജേഷ് ഫിലിപ്പ്, ജോബിൻ തോമസ്, വിവിധ ക്ലബ് സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു. യോഗാനന്തരം വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.





Reactions