ഈരാറ്റുപേട്ടയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം. ഈരാറ്റുപേട്ട മുട്ടം കവലയ്ക്ക് സമീപം പത്തരയോടെയായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായിരുന്ന മൂന്നിലവ് സ്വദേശിയായ ജോസ് മാറാമറ്റത്തിലിനാണ് (44) തലയ്ക്ക് പരിക്കേറ്റത്.
ജോസിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങിയവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു.
സ്കൂട്ടർ യാത്രികൻ കുട്ടിയെ സ്കൂളിലാക്കി മടങ്ങുകയായിരുന്നു. തൃശ്ശൂർ , തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ സ്കൂട്ടറിനെ ഇടിച്ച് നിരക്കികൊണ്ട് പോകുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി.





