ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ധർണ ഉദ്ഘാടനം ചെയ്തു.
ഭരണസമിതി അംഗങ്ങളും നേതാക്കൻമാരും വ്യാപകമായ രീതിയിൽ വായ്പ്പ തട്ടിപ്പ് നടത്തിയതുകൊണ്ടാണ് ബാങ്കിന് ഇപ്പോഴുള്ള പ്രതിസന്ധി ഉണ്ടായത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന് പ്രഖ്യാപിച്ചതുപോലെ ഈരാറ്റുപേട്ടയിലും നിക്ഷേപകർക്ക് സർക്കാർ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കുന്നതിന് ആവശ്യമായ പണം നല്കണമെന്നും നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
ധർണ്ണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ ,യു.ഡി.എഫ് മണ്ഡലം കൺവീനർ റാസി ചെറിയവല്ലം, നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,യു.ഡി.എഫ് നേതാക്കളായ സിറാജ് വി.എം, എം പി സലീം ,പി പി മജീദ് ,കെ എ മുഹമ്മദ് ഹാഷിം ,റസീം മുതുകാട്ടിൽ ,നാസർ വെള്ളൂ പറമ്പിൽ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,പി .എം അബ്ദുൾ ഖാദർ ,സുനിൽ കുമാർ ,ഷിയാസ് മുഹമ്മദ് ,അമീൻ പിട്ടയിൽ , ഒബി യഹിയ സലീം ,നിസാമുദ്ദീൻ എം.കെ ,കെ.ഇ.എ ഖാദർ ,നിയാസ് വെള്ളൂ പറമ്പിൽ ,എസ്.എം കെബീർ ,നൗഷാദ് വട്ടക്കയം ,അബ്ദുൽ കരീം അസീസ് പത്താഴപ്പടി ,നസീർ പാലയംപറമ്പിൽ ,തുടങ്ങിയവർ നേതൃത്വം നല്കി.





