Hot Posts

6/recent/ticker-posts

വടക്കഞ്ചേരി വാഹനാപകടം: ജോമോന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം


വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിലെ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം.


കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ലഹരി ഉപയോഗമാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത്.


മണിക്കൂറുകള്‍ വൈകിയാണ് ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്. അപകടം ശേഷം ജോമോന്‍ ഒളിവില്‍ പോയിരുന്നു.പിന്നീട് കൊല്ലത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.



Reactions