തൃശ്ശൂര്‍ മാളയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാടുകുറ്റി സ്വദേശി അനൂപാണ് അറസ്റ്റിലായത്.
മുത്തച്ഛന്‍റെ ചികിത്സക്ക് കൂടെ പോകുമ്പോഴാണ് ഓട്ടോയില്‍ വച്ച് പതിനൊന്നുകാരനെ പ്രതി പീഡിപ്പിച്ചത്. 2021 ജനുവരിയിലായിരുന്നു സംഭവം.
വീട്ടുകാരുടെ പരാതിയില്‍ കഴിഞ്ഞ ജൂലൈയിലാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ പ്രതി വിദേശത്തേക്ക് പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ വെച്ചാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.






