തിരുവനന്തപുരം വിതുര കല്ലാര്‍ വട്ടക്കയത്തില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്.
വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചുപേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കല്ലാര്‍ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു അപകടത്തിൽപ്പെട്ടവർ.
ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടതെന്നും ഇവരെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടതെന്നുമാണ് പ്രദേശവാസി പറയുന്നത്. മരിച്ച മൂന്ന് പേരെ കൂടാതെ ഒരു പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.





