Hot Posts

6/recent/ticker-posts

ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പക്കമേളക്കാരനായി മഹാനവമി സംഗീതാരാധന



തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിൽ മഹാനവമി ദിനത്തിൽ ഉമാമഹേശ്വര നവരാത്രി സംഗീതോത്സവ മണ്ഡപത്തിൽ സംഗീതാരാധന നടന്നു. കോട്ടയം ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം എൻ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.  



മീര അരുൺ പാലയുടെ വീണക്കച്ചേരിയും തുടർന്ന് സംഗീതാരാധനയും നടന്നു. കലാകാരൻ കൂടിയായ ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ എം എൻ ശിവപ്രസാദ് മൃദംഗത്തിലും ബാലു മേവിടയുടെ വയലിനും തലനാട് പ്രദീപ് കുമാർ ഘടത്തിലും സുബിൻ തിടനാട് മുഖർശംഖിലും അരുൺ പാലായുടെ മൃദംഗവും പക്കമേളമേകി. 


വൈകുന്നേരം തീക്കോയി രാധാകൃഷ്ണന്റെ സംഗീത സദസ്സ് നടന്നു. വിജയദശമി ദിനത്തിൽ രാവിലെ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.


Reactions