ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാല് തരം കഫ് സിറപ്പുകള്‍ക്കെതിരേയാണ് മുന്നറിയിപ്പ്.
Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നീ മരുന്നുകളെക്കുറിച്ചാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
ഈ കഫ് സിറപ്പുകള്‍ ഉപയോഗിച്ചതിന്റെ ഫലമായി ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്ക തകരാറിലായി മരിച്ചു എന്നാണ് ലോകാരോഗ്യ സംഘടന ആരോപിക്കുന്നത്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളാണ് വൃക്കരോഗം ബാധിച്ച് മരിച്ചത്.
നാലിനം മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീണ ഗ്ലൈക്കോള്‍, ഈതൈലിന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിട്ടുള്ളതായി രാസപരിശോധനയില്‍ തെളിഞ്ഞെന്ന് ലോകാരോഗ്യോ സംഘടന പറയുന്നു.
ഗാംബിയയില്‍ വിതരണം ചെയ്തവയിലാണ് ഇത് കാണപ്പെട്ടിരിക്കുന്നതെങ്കിലും വിതരണം ചെയ്ത മറ്റ് രാജ്യങ്ങളിലെ സ്ഥിതിയും പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോ ഗെബ്രിയേസസ് പറഞ്ഞു.





