കോട്ടയം സംക്രാന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഭർത്താവിൻ്റെ കൺമുന്നിൽ ഭാര്യ ട്രെയിന്‍ തട്ടി മരിച്ചു. നീലിമംഗലം സ്വദേശിയായ ജൈന (37)യാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. സംക്രാന്തിയിലെ പെട്രോൾ പമ്പിന് സമീപമുള്ള മീൻകടയിൽ നിന്നും മീൻ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ജൈന.
ഈ സമയം ജൈനയുടെ ഭര്‍ത്താവ് റെയില്‍വേ ട്രാക്കിന് സമീപം കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേയ്ക്കു പോകാന്‍ ജൈന റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ എത്തിയ ട്രെയ്ന്‍ ജൈനയെ ഇടിക്കുകയായിരുന്നു.





