ന്യൂഡല്‍ഹി: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തിയതിനാല്‍ ബലാത്സംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ ഇടുപ്പില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളും ജനനേന്ദ്രിയത്തില്‍ മുറിവേറ്റ പാടുകളും ഉണ്ടെന്ന് ഡിസിപി ദീപക് സഹാറന്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ ഇഫ്കോ ചൗക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.






