Hot Posts

6/recent/ticker-posts

അശ്ലീല ചിത്രത്തിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചു; സംവിധായികയ്‌ക്കെതിരെ യുവാവ്


തിരുവനന്തപുരം:കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.


സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്‍മാറാന്‍ ശ്രമിച്ചു.


എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. പിന്‍മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു.


ഇപ്പോള്‍ സിനിമയുടെ പോസ്റ്ററും ട്രെയ്‌ലറുമെല്ലാം റിലീസ് ചെയ്തിട്ടുണ്ട്. അടുത്ത് തന്നെ ഒടിടിയിലെത്തും. ഇത്രയും കാലം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത പേര് അതോടെ നശിക്കും. അങ്ങനെ സംഭവിച്ചാല്‍ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. 


 മുഖ്യമന്ത്രിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. നടപടിയെടുക്കാന്‍ വെങ്ങാനൂര്‍ പോലീസിനോട് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും യുവാവ് പറഞ്ഞു.

Reactions