പാലക്കാട് മംഗലംഡാമിലാണ് സംഭവം. മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തിയതായാണ് വിവരം.രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഷൈജു (38) നെ മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് (ഒക്ടോബർ 5) രാവിലെയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം ബന്ധുക്കള്‍ കണ്ടെത്തിയത്. വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്.





