Hot Posts

6/recent/ticker-posts

ഇന്ന് വിദ്യാരംഭം: അറിവിന്റെ നിറവിലേക്ക് പിച്ചവച്ച് കുരുന്നുകൾ


വിജയദശമി ദിനത്തില്‍ അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ചുവടുവച്ച്‌ കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ പുരോ​ഗമിയ്ക്കുകയാണ്. 


കരഞ്ഞും ചിരിച്ചും പരിഭവം പറ‍ഞ്ഞുമെല്ലാം വിദ്യാരംഭ വേദികളെ ധന്യമാക്കുകയാണ് കുരുന്നുകൾ.നിരവധി പേരാണ് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തും അല്ലാതെയും ഓരോ കേന്ദ്രങ്ങളിലും കുഞ്ഞുങ്ങളുമായി എത്തുന്നത്. 


ക്ഷേത്രങ്ങളിലും മറ്റും പുലര്‍ച്ചെ നാല് മണിമുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും മറ്റുമാണ് മിക്ക കേന്ദ്രങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.





നിയന്ത്രണങ്ങളൊന്നുമില്ലാതെ കോവിഡിന് ശേഷം ഇതാദ്യമായാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം പൊതു സ്ഥലങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.

Reactions